ഏഷ്യൻ കോൺഫെഡറേഷനിൽ ഖത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇറാൻ

ഏഷ്യൻ മേഖലയിലെ യോഗ്യതാമത്സരത്തിൽ മൂന്നാം റൗണ്ട് എ ഗ്രൂപ്പിലെ മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.

Update: 2022-01-28 02:55 GMT

ഖത്തർ ലോകകപ്പിന് ഇറാൻ യോഗ്യത ഉറപ്പിച്ചു. ഏഷ്യൻ മേഖലയിലെ യോഗ്യതാമത്സരത്തിൽ മൂന്നാം റൗണ്ട് എ ഗ്രൂപ്പിലെ മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. മെഹദി തരേമിയാണ് ഇറാന്റെ വിജയഗോൾ നേടിയത്.

ഏഷ്യൻ കോൺഫെഡറേഷനിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമാണ് ഇറാൻ. തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരത്തോളം കാണികളെ സാക്ഷിയാക്കിയാണ് ഇറാന്റെ നേട്ടം. ആറാം തവണയാണ് ഇറാൻ ലോകകപ്പ് യോഗ്യത നേടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News