കളം നിറഞ്ഞ് ബംഗളൂരു; ആദ്യ പകുതി ഗോള്‍രഹിതം

ആദ്യ ഇലവനില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്

Update: 2023-03-03 15:01 GMT

kerala blasters

Advertising

ബംഗളൂരു: ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സ് ബംഗളൂരു പ്ലേ ഓഫ് പോരാട്ടത്തിലെ ആദ്യ പകുതി ഗോള്‍രഹിതം. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ നേരം കൈവശം വച്ചത് ബ്ലാസ്റ്റേഴ്സാണെങ്കിലും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞത് ബംഗളൂരുവാണ്. ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് ബംഗളൂരു ഉതിര്‍ത്തത്. പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. 

ആദ്യ പകുതിയില്‍ 62 ശതമാനം നേരം പന്ത് കൈവശം വച്ച ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം ലക്ഷ്യമാക്കി ആകെ ഒരു ഷോട്ടാണ് ഉതിര്‍ത്തത്. സെമി പ്രവേശം ഉറപ്പിക്കാന്‍ ആദ്യ ഇലവനില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. മലയാളി താരം വിപിൻ മോഹനന്‍  ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോള്‍ സഹല്‍ അബ്ദുസ്സമദിന്  പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് തിരിച്ചറിഞ്ഞ് പ്രതിരോധം ശക്തമാക്കാന്‍ ഉറച്ച കോച്ച് ഇവാൻ വുകുമാനോവിച്ച് വിദേശ താരങ്ങളായ വിക്ടർ മോംഗിലിനേയും മാർക്കോ ലെസ്‌കോവിച്ചിനേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. സീസണില്‍ ആദ്യമായാണ് ഇരുവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത്.

സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി താരം കെ.പി രാഹുൽ ആദ്യ ഇലവനിലുണ്ട്. അതേ സമയം കഴിഞ്ഞ മത്സരത്തിലും മഞ്ഞക്കാർഡ് കണ്ട മിഡ്ഫീല്‍ഡര്‍ ഇവാൻ കല്യൂഷ്‌നിക്ക് ഇന്ന് കളിക്കാനിറങ്ങിയിട്ടില്ല. ബംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഇന്ന് ജയിച്ചാൽ കേരളത്തിന് സെമിയിൽ പ്രവേശിക്കാം.

ടീം ഇങ്ങനെ: പ്രഭ്‌സുഖൻ ഗിൽ, നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കർണേറോ,ജീക്‌സൺ സിങ്, ഡാനിഷ്, വിപിൻ മോഹന്‍, കെ.പി രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്‌

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News