'മന്ത്രിയുടെ വിമർശനത്തിനോട് അതേരീതിയിൽ പ്രതികരിക്കാനില്ല'; കാര്യവട്ടം ക്രിക്കറ്റ് വിവാദം അവസാനിപ്പിക്കാൻ കെ.സി.എ

സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ മീഡിയവണിനോട്

Update: 2023-01-17 01:24 GMT
Editor : Lissy P | By : Web Desk
കായിക മന്ത്രി വി അബ്ദുറഹിമാന്‍
Advertising

തിരുവനന്തപുരം: കാര്യവട്ടം ക്രിക്കറ്റുമായി ബന്ധപ്പെട്ട മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ മീഡിയവണിനോട് പറഞ്ഞു. വിവാദം അവസാനിപ്പിച്ച് കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനാണ് ശ്രമമെന്നുംകെസിഎ വ്യക്തമാക്കി.

Full View

മത്സരത്തിന് ശേഷം സമൂഹമാധ്യമത്തിലൂടെ രൂക്ഷ വിമർശനം മന്ത്രി വി.അബ്ദുറഹ്മാൻ ഉന്നയിച്ചെങ്കിലും അതിനോട് അതേരീതിയിൽ പ്രതികരിക്കേണ്ടെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഇപ്പോൾ ഉള്ള വിവാദം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് കെ.സി.എ ആഗ്രഹിക്കുന്നത്. സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തും. ഇനിയും കൂടുതൽ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. മന്ത്രിക്ക് എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നേരിട്ട് കണ്ട് അത് പരിഹരിക്കുമെന്ന് കെസിഎ അറിയിച്ചു.

കാര്യങ്ങളെല്ലാവർക്കും അറിയാമായിരുന്നിട്ടും മന്ത്രിക്ക് നേരെ വരുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്ന് അബ്ദുറഹിമാൻ ഫെയ്‌സ്ബുക്കിൽ പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവർ യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുകയാണ്. വസ്തുതകൾ ജനങ്ങൾക്ക് മുന്നിലുണ്ട് , അവർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞതാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News