സെമി പിടിക്കാന്‍ കേരളം ഇന്നിറങ്ങും; മേഘാലയ എതിരാളികള്‍

രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം

Update: 2022-04-20 01:38 GMT

മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. മേഘാലയയാണ് കേരളത്തിന്‍റെ എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

തുടർച്ചയായ രണ്ട് വിജയങ്ങൾ.... ഓരോ കളിയിലും വ്യത്യസ്ത ഗോൾസ്കോറർമാർ.... ഗോൾ വഴങ്ങാത്ത പ്രതിരോധനിര. സെമി ലക്ഷ്യമിട്ട് മേഘാലയയെ നേരിടുന്ന കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ച ഒറ്റ സ്ട്രൈക്കർ എന്ന തന്ത്രം പരിശീലകൻ ഉപേക്ഷിച്ചേക്കും. ഗോൾ സ്കോറർമാരായ നൗഫലും ജെസിനും ആദ്യ പകുതിയിൽ ഉണ്ടാകുമോയെന്ന് കണ്ടറിയണം. മധ്യനിരയിൽ നായകൻ ജിജോയും അർജുനും നടത്തുന്ന മികച്ച പ്രകടനം തുടർന്നാൽ കേരളത്തിന് അനായാസമായി കളി ജയിക്കാം. രാജസ്ഥാനെതിരായ മികച്ച വിജയവുമായാണ് മേഘാലയ എത്തുന്നത്. കുറിയ പാസുകളുമായി എതിരാളികൾക്ക് ഇടം നൽകാതെയുള്ള കളിയാണ് ലോലയുടേത്. ഫിഗോ സിൻഡായി എന്ന വിങ്ങറേയും കേരളം കരുതിയിരിക്കണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News