മെസി ബാഴ്സയിലേക്ക് തിരികെയെത്തുമോ? വമ്പന്‍ വെളിപ്പെടുത്തലുമായി അച്ഛന്‍

2021 ലാണ് സൂപ്പര്‍ താരം ബാഴ്സ വിട്ട് പി.എസ്.ജി യില്‍ ചേര്‍ന്നത്

Update: 2023-02-17 09:16 GMT

lionel messi

Advertising

സൂപ്പർ താരം ലയണൽ മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കുകയാണ്. താരം പി.എസ്.ജിയുമായുള്ള കരാർ പുതുക്കുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് കൂടുമാറുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ സൂപ്പർ താരം ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അച്ഛൻ ജോർജ് മെസി. മെസി ബാഴ്‌സയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. ബാഴ്‌സലോണയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ജോര്‍ജ് മെസി പറഞ്ഞു. 

''ബാഴ്‌സക്കായി ഇനി മെസി കളിക്കുമെന്ന് കരുതുന്നില്ല. അങ്ങനെയൊരു ഓഫർ മെസിക്ക് മുന്നിൽ ഇപ്പോൾ ഇല്ല. ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപ്പോർട്ടയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തെറ്റാണ്'- ജോര്‍ജ് മെസി പറഞ്ഞു.  2021 ലാണ് ബാഴ്സ വിട്ട് സൂപ്പര്‍ താരം പി.എസ്.ജി യില്‍ ചേര്‍ന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News