''തോല്‍വികളുടെ കാരണമറിയാന്‍ വാര്‍ണര്‍ കണ്ണാടിയിൽ നോക്കട്ടേ''; രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍

എട്ട് മത്സരങ്ങൾ കളിച്ച ഡൽഹി ആകെ രണ്ട് മത്സരങ്ങളിലാണ് വിജയം സ്വന്തമാക്കിയത്

Update: 2023-04-30 09:31 GMT

ഐ.പി.എല്ലില്‍ ഈ സീസണില്‍ മോശം പ്രകടനം തുടരുകയാണ് ഡേവിഡ് വാര്‍ണറിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും തോൽവി വഴങ്ങിയ ടീം പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ കളിച്ച ഡൽഹി ആകെ രണ്ട് മത്സരങ്ങളിലാണ് വിജയം സ്വന്തമാക്കിയത്. ആകെ നാല് പോയിന്‍റാണ് ഡല്‍ഹിയുടെ സമ്പാദ്യം. 

ഡല്‍ഹിയുടെ തുടര്‍ തോല്‍വികളുടെ കാരണക്കാരന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണെന്ന വിമര്‍ശനവുമായെത്തിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. ഡൽഹി പോയിന്റ് ടേബിളിന്റെ അവസാനത്തായതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കും മുമ്പ് വാര്‍ണര്‍ കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. 

Advertising
Advertising

''ഡൽഹിക്ക് ഇനി ഒരു തിരിച്ചുവരവ് നടത്താനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ആ ടീമിന്റെ തോൽവിയുടെ കാരണക്കാരൻ ക്യാപ്റ്റൻ വാർണറാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അയാളുടെ ക്യാപ്റ്റന്‍സി മേശമാണ്. ഒപ്പം ബാറ്റിങ് പ്രകടനവും . കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ പ്രകടനം നോക്കൂ. സംപൂജ്യനായാണ് മടങ്ങിയത്.

അദ്ദേഹം വാർത്താ സമ്മേളനത്തിൽ മറ്റു കളിക്കാരുടെ ഫോമില്ലായ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് വിലയിരുത്തൂ. അദ്ദേഹം 300 റൺസിലധികം സ്‌കോർ ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ സ്‌ട്രൈക്ക് റൈറ്റ് പരിതാപകരമാണ്. ഡൽഹി പോയിന്റ് ടേബിളിന്റെ അവസാനത്തായതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കും മുമ്പ് വാര്‍ണര്‍ കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും''- ഹര്‍ഭജന്‍ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News