അട്ടിമറികളൊന്നും സംഭവിച്ചില്ല; സിംബാവെക്കെതിരേ പാകിസ്ഥാന് കൂറ്റന്‍ ജയം

ഇന്നിങ്‌സിനും 147 റൺസിനുമാണ് പാകിസ്ഥാന്‍റെ വിജയം.

Update: 2021-05-10 10:48 GMT
Editor : Nidhin | By : Sports Desk
Advertising

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ അനായാസമായി സിംബാവയെ കീഴടക്കി.

ഇന്നിങ്‌സിനും 147 റൺസിനുമാണ് പാകിസ്ഥാന്‍റെ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 510 റൺസ് ഫോളോ ഓൺ വഴങ്ങിയിട്ടും സിംബാവയ്ക്ക് മറികടക്കാനായില്ല. ആദ്യ ഇന്നിങ്‌സിൽ 132 റൺസും ഫോളോ ഓണിൽ 231 റൺസുമാണ് സിംബാവെക്ക് നേടാനായത്. സിംബാവെ നിരയിൽ ചക്കബാവ രണ്ട് ഇന്നിങ്‌സിലുമായി 113 റൺസും നായകൻ ബ്രണ്ടൻ ടെയ്‌ലർ 58 റൺസും നേടി. ഇവർക്ക് മാത്രമാണ് സിംബാവെ നിരയിൽ തിളങ്ങാനായത്.

പാകിസ്ഥാന്‍റെ ഷാഹീൻ അഫ്രീദിയും നുമാൻ അലിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയാണ് സിംബാവെയുടെ നട്ടെലൊടിച്ചത്. നേരത്തെ പാകിസ്ഥാൻ ഇന്നിങ്‌സിൽ ആബിദ് അലി 215 റൺസും അസ്ഹർ അലി 126 റൺസും നുമാൻ അലി 97 റൺസും നേടി. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0ത്തിന് പാകിസ്ഥാൻ നേടി. ട്വന്‍റി-20 പരമ്പര നേരത്തെ 2-1ന് പാകിസ്ഥാൻ നേടിയിരുന്നു.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News