ഗ്രൗണ്ടിലെ പ്രകടനത്തിന് അനുസരിച്ച് ശമ്പളം; കടുത്ത തീരുമാനങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ

പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കം ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്

Update: 2025-01-15 10:39 GMT

ഗ്രൗണ്ടിലെ പ്രകടനത്തിന് അനുസരിച്ച് മതി ഇനി ശമ്പളം. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചില മാറ്റങ്ങൾക്കൊരുങ്ങുകയാണ് ബി.സി.സി.ഐ. സമീപകാല പരമ്പരകളിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നാണ് കടുത്ത  തീരുമാനങ്ങളിലേക്ക് കടക്കാൻ ബോർഡിനെ പ്രേരിപ്പിക്കുന്നത്.

കളത്തിലെ താരങ്ങളുടെ പ്രകടനത്തിന് അനുസരിച്ചുള്ള ശമ്പള ഘടന നിശ്ചയിക്കാൻ ബോർഡ് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കം ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്. നിരവധി ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ രണ്ടാഴ്ചയിൽ കൂടുതൽ താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ല, ടീം ബസിൽ മാത്രമേ യാത്ര ചെയ്യാവൂ, അധിക ലഗ്ഗേജിന് താരങ്ങൾ പോക്കറ്റിൽ നിന്ന് പണമിറക്കണം തുടങ്ങി ചില നിയന്ത്രണങ്ങളും ശമ്പള പരിഷ്‌കരണത്തിനൊപ്പം ബോർഡിന്‍റെ പരിഗണനയിലുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News