ലോക ചെസ്സ് ചാമ്പ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ.പ്രജ്ഞാനന്ദ

ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോൽവി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവിൽ ടൂർണമെന്റിൽ മുന്നിട്ടുനിൽക്കുന്നത്

Update: 2022-02-21 13:48 GMT
Editor : Dibin Gopan | By : Web Desk
Advertising

ലോക ചെസ്സ് ചാമ്പ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ.പ്രജ്ഞാനന്ദ. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദ കാൾസനെ വീഴ്ത്തിയത്. 16 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.

ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന് അടിതെറ്റിയത്. 39 നീക്കങ്ങൾക്കൊടുവിൽ പ്രജ്ഞാനന്ദ വിജയം നേടി. ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുൻപ് ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് പ്രജ്ഞാനന്ദ നേടിയത്. ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം.

ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോൽവി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവിൽ ടൂർണമെന്റിൽ മുന്നിട്ടുനിൽക്കുന്നത്. 19 പോയന്റാണ് താരത്തിനുള്ളത്. 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് ലഭിക്കുക.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News