പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ മൂന്നാം തോല്‍വി

ഇതുവരെ ഒരു സെറ്റ് മാത്രമാണ് ടീമിന് ജയിക്കാനായത്

Update: 2025-10-10 16:52 GMT

Photo| Special Arrangemen

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളി ലീഗിൽ കാലിക്കറ്റിനെ ഹീറോസിനെ തക‍ർത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ നാല് സെറ്റ് പോരാട്ടത്തിലാണ് അഹമ്മദാബാദ് നിലവിലെ ചാമ്പ്യന്‍മാരെ മറികടന്നത് (12-15, 15-12, 15-12, 16-14). ബടൂര്‍ ബാട്‌സൂറിയാണ് കളിയിലെ താരം.

കാലിക്കറ്റ് ഹീറോസിൻ്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതുവരെ ഒരു സെറ്റ് മാത്രമാണ് ടീമിന് ജയിക്കാനായത്.  ആദ്യ സെറ്റില്‍ തന്നെ അംഗമുത്തുവിൻ്റെ ആക്രമണങ്ങളെ തടയാന്‍ അശോക് ബിഷ്‌ണോയിയും ഷമീമുദീനും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തെങ്കിലും, അഹമ്മദാബാദിന്റെ ബാക് ലൈന്‍ കൃത്യമായ പാസിങ്ങിലൂടെ കാലിക്കറ്റ് മുന്‍നിരയെ തടഞ്ഞു നിർത്തുകയായിരുന്നു. ഷോണ്‍ ടി ജോണിൻ്റെ അഭാവത്തില്‍ ബാട്‌സൂറിക്കായിരുന്നു അഹമ്മദാബാദിൻ്റെ ആക്രമണച്ചുമതല. അബ്ദുല്‍ റഹീം കാലിക്കറ്റിന് വേണ്ടി കളംനിറഞ്ഞു കളിച്ചെങ്കിലും കളികൈവിട്ടു.

Advertising
Advertising

തുടക്കത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ആക്രമണത്തില്‍ കരുത്ത് കാട്ടി . ക്യാപ്റ്റന്‍ കുപ്പായത്തില്‍ മിന്നുന്ന പ്രകടനവുമായി മോഹന്‍ ഉക്രപാണ്ഡ്യന്‍ കാലിക്കറ്റിന് ഒരു പോയിന്റ് നല്‍കി മുന്‍തൂക്കം സമ്മാനിച്ചു. എന്നാൽ അത് തുടരാനായില്ല. ഇരു ടീമുകളും പ്രതിരോധത്തില്‍ മികച്ചപ്രകടനമാണ് പുറത്തെടുത്തത്. അഖിൻ്റെ കിടിലന്‍ സ്‌പൈക്കിലൂടെ അഹമ്മാദാബാദിന് ജയമൊരുക്കുകയായിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ബംഗളൂരു ടോര്‍പിഡോസിനെയും, രാത്രി 8.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News