മെസിയും നെയ്മറും എംബാപ്പെയും ഇറങ്ങിയിട്ടും കാലിടറി; സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പി.എസ്.ജി

തീര്‍ത്തും ആവേശകരമായ മത്സരത്തിന്‍റെ പകുതിയിലധികം സമയവും പൊസഷന്‍ നിലനിര്‍ത്തിയെങ്കിലും ഒരു ഗോളും പി.എസ്.ജിക്ക് നേടാനായില്ല

Update: 2021-10-03 14:05 GMT
Editor : Roshin | By : Web Desk

മെസി നെയ്മര്‍ എംബാപെ ത്രയം കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് തോല്‍വി. റെന്നേസിനെതിരെയാണ് സീസണിലെ ആദ്യ തോല്‍വി പി.എസ്.ജി ഏറ്റുവാങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ തോല്‍വി. ഗൈറ്റേന്‍ ലബോര്‍ഡെയും ഫ്ലേവിയന്‍ ടെയ്റ്റുമാണ് റെന്നേസിനായി ഗോള്‍ നേടിയത്.

തീര്‍ത്തും ആവേശകരമായ മത്സരത്തിന്‍റെ പകുതിയിലധികം സമയവും പൊസഷന്‍ നിലനിര്‍ത്തിയെങ്കിലും ഒരു ഗോളും പി.എസ്.ജിക്ക് നേടാനായില്ല. ഒരു തവണ പോലും ഗോള്‍ പോസ്റ്റിലേക്ക് പന്തടിക്കാന്‍ പി.എസ്.ജിക്കായില്ല. തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് പി.എസ്.ജി. മൂന്ന് വിജയവുമായി ഏഴാം സ്ഥാനത്തുള്ള ടീമാണ് റെന്നേസ്. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News