റോണോയും മെസ്സിയുമില്ലാതെ ബെന്‍സേമയുടെ ഡ്രീം ഇലവന്‍

നീണ്ട കാലം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച സഹതാരം ക്രിസ്റ്റ്യാനോയെ ബെൻസേമ ഒഴിവാക്കിയതാണ് ആരാധകരെ ഏറെ അമ്പരിപ്പിച്ചത്

Update: 2023-12-12 12:58 GMT

ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച  ഇതിഹാസങ്ങളാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോയും ലയണല്‍ മെസ്സിയും. ഒരു കാലത്ത് ഇരുവർക്കും ഫുട്‌ബോൾ ലോകത്ത് എതിരാളികൾ പോലുമുണ്ടായിരുന്നു. ലയണൽ മെസ്സി എട്ട് തവണ ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാരം നേടിയപ്പോൾ ക്രിസ്റ്റിയാനോ അഞ്ച് തവണ ബാലൻദ്യോർ സ്വന്തമാക്കിയിട്ടുണ്ട്.

ഫുട്‌ബോൾ ലോകത്തെ പല ഇതിഹാസ താരങ്ങളും തങ്ങളുടെ ഡ്രീം ഇലവനുകളെ പ്രഖ്യാപിക്കുമ്പോൾ ക്രിസ്റ്റിയാനോയും മെസ്സിയും അതിൽ സ്ഥിരം സാന്നിധ്യങ്ങളാണ്. എന്നാൽ ഇപ്പോഴിതാ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ പ്രഖ്യാപിച്ച സ്വപ്‌ന ഇലവനിൽ റോണോയും മെസ്സിയും ഇല്ല. സൗദി ക്ലബ്ബായ അൽ ഇത്തിഹാദിനായി കളിക്കുന്ന ബെൻസേമ ഇത്തിഹാദിന്‍റെ സോഷ്യൽ മീഡിയാ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡ്രീം ഇലവനെ പ്രഖ്യാപിച്ചത്.

Advertising
Advertising

നീണ്ട കാലം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച സഹതാരം ക്രിസ്റ്റ്യാനോയെ ബെൻസേമ ഒഴിവാക്കിയതാണ് ആരാധകരെ ഏറെ അമ്പരിപ്പിച്ചത്. എന്നാൽ തന്റെ പേര് ബെൻസേമ ടീമിൽ ഉൾപ്പെടുത്താൻ മറന്നിട്ടില്ല.

രണ്ട് ഫോർവേഡുകളാണ് ബെൻസേമയുടെ ടീമിലുള്ളത്. തനിക്കൊപ്പം ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ നസാരിയോയെയാണ് ബെൻസേമ ടീമിന്‍റെ മുന്നേറ്റ നിരയിലേക്ക് തിരഞ്ഞെടുത്തത്. മധ്യ നിരയിൽ സിനദിൻ സിദാൻ, റോണാൾഡീന്യോ, പോൾ പോഗ്ബ, ക്ലോഡ് മക് ലേലെ എന്നിവരാണുള്ളത്. പ്രതിരോധത്തിൽ സെർജിയോ റാമോസ്, മാർസലോ, ഡാനി ആൽവസ്, പെപ്പെ, എന്നിവരാണുള്ളത്. മാന്വൽ ന്യൂയറാണ് ഗോൾകീപ്പർ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News