''ആ ബാറ്റ് റിങ്കുവിന്‍റേതല്ല, എന്‍റേത്''; സഹതാരത്തിന്‍റെ വെളിപ്പെടുത്തൽ

അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്‌സർ പറത്തിയാണ് റിങ്കു സിങ് കൊൽക്കത്തക്ക് ആവേശ ജയം സമ്മാനിച്ചത്

Update: 2023-04-10 12:43 GMT

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ തകർത്ത് കൊൽക്കത്ത നേടിയ വിജയം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ്. അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്‌സർ പറത്തി റിങ്കു സിങ് കൊൽക്കത്തക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം വലിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണിപ്പോൾ കൊൽക്കത്ത നായകൻ നിതീഷ് റാണ്. റിങ്കു സിങ്ങ് തകർപ്പൻ പ്രകടനം നടത്തിയ ബാറ്റ് തന്റേതാണെന്നാണ് റാണയുടെ വെളിപ്പെടുത്തൽ.

''മത്സരത്തിന് മുമ്പ് റിങ്കു എന്നോട് എന്റെ ബാറ്റ് ചോദിച്ചിരുന്നു. എന്നാൽ എനിക്കത് കൊടുക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവന്‍ ഡ്രസിങ് റൂമിൽ നിന്ന് ഒരു ബാറ്റെടുത്ത് വന്നു. അതെന്റെ ബാറ്റ് ആണെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഞാന്‍ ഈ ബാറ്റ് കൊണ്ടാണ് കളിക്കാനിറങ്ങിയത്''- റാണ പറഞ്ഞു. റാണയുടെ വെളിപ്പെടുത്തൽ കൊൽക്കത്ത തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News