ആരാധകനെ തല്ലി; ഷാകിബിനെതിരെ തിരിഞ്ഞ് സോഷ്യല്‍ മീഡിയ

ഷാകിബ് ആരാധകനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Update: 2023-03-11 08:35 GMT

ധാക്ക: മൈതാനത്ത് എക്കാലവും വിവാദങ്ങളുടെ കളിത്തോഴനാണ് ബംഗ്ലാദേശ് താരം ഷാകിബ് അൽഹസൻ. മൈതാനത്തിന് അകത്തും പുറത്തും വിവാദങ്ങൾക്ക് തിരികൊളുത്തി ഇടക്കിടെ താരം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറോട് കയർത്ത ഷാകിബിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ താരം മറ്റൊരു വിവാദത്തിൽ ചെന്നു ചാടിയിരിക്കുകയാണ്. ബംഗ്ലാദേശിൽ ഒരു സ്വകാര്യ പരിപാടിക്കിടെ ഷാകിബ് ഒരു ആരാധകനെ തൊപ്പി കൊണ്ട് അടിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ നടന്നു പോകുന്നതിനിടെയാണ് ഷാകിബ് ആരാധകന് നേരെ തിരിഞ്ഞത്. സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Advertising
Advertising

ഷാകിബ് തൊപ്പി കൊണ്ട് ആരാധകനെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ഷാകിബിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News