ശിഖര്‍ ധവാന്‍ കളമൊഴിഞ്ഞു

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം

Update: 2024-08-24 05:08 GMT

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി താരം പറഞ്ഞു. 

ഇന്ത്യക്കായി 34 ടെസ്റ്റുകളിലും 167 ഏകദിനങ്ങളിലും 68 ടി20 കളിലും ധവാൻ പാഡണിഞ്ഞിട്ടുണ്ട്. ടെസ്റ്റിൽ 2315 റൺസും ഏകദിനത്തിൽ 6793 റൺസും ടി20 യിൽ 1759 റൺസും താരം തന്റെ പേരിൽ കുറിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ധവാൻ. ഏകദിന ക്രിക്കറ്റിൽ 24 സെഞ്ച്വറികളും ടെസ്റ്റിൽ ഏഴ് സെഞ്ച്വറികളും ധവാന്‍റെ പേരിലുണ്ട്. 

Advertising
Advertising

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ഏറെ വൈകാരികമായായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 'എനിക്ക് ഒരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ ജഴ്‌സി അണിയുക എന്നതായിരുന്നു അത്. ആ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് മൈതാനങ്ങളിൽ ഇനിയില്ല. എല്ലാവർക്കും നന്ദി'- ധവാൻ പറഞ്ഞു. 'എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഇന്ത്യന്‍ താരം വീഡിയോ പങ്കിട്ടത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News