സംസ്ഥാന സ്കൂൾ കായികമേള; കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം
1297 പോയിന്‍റുമായി ബഹുദൂരം മുൻപിലാണ് തിരുവനന്തപുരം
Update: 2025-10-25 02:09 GMT
Photo| MediaOne
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 1297 പോയിന്‍റുമായി ബഹുദൂരം മുൻപിലാണ് തിരുവനന്തപുരം. തൃശൂർ രണ്ടാമതും പാലക്കാട് മൂന്നാമതും ഉണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ മൂന്നാമത് എത്തിച്ചത്. അത്‌ലറ്റിക്സിൽ പാലക്കാട് ആണ് ഒന്നാമത്.113 പോയിന്‍റ്. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം 76 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.
സ്കൂളുകളിൽ 29 പോയിന്‍റ് നേടി എച്ച് എസ് മുണ്ടൂർ ഒന്നാമതും, 25 പോയിന്‍റ് നേടിയ നാവാമുകുന്ദ തിരുനാവായ രണ്ടാമതും ഉണ്ട്. അത്ലറ്റിക്സിലെ മൂന്നാം ദിവസമായി ഇന്ന് 21 ഫൈനലുകൾ നടക്കും. 200 മീറ്റർ ഫൈനൽ മത്സരങ്ങളും, 4×100 മീറ്റർ റിലേ മത്സരങ്ങളുടെ ഫൈനലുകളും ഇന്ന് നടക്കും.