'നെയ്മറുടെ കരച്ചിൽ മനസിലൊരു വിങ്ങലായി നിൽക്കുന്നു': വിഡി സതീശൻ

'എന്റെ ടീം ബ്രസീൽ തോറ്റു, എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷം': വിഡി സതീശൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു...

Update: 2021-07-11 07:45 GMT

സമൂഹമാധ്യമങ്ങളിൽ നിറയെ കോപ്പ അമേരിക്ക വിശേഷങ്ങളാണ്. അർജന്റീനയുടെ ആരാധകർ വിജയം ആഘോഷിക്കുമ്പോൾ ബ്രസീലുകാരും അടങ്ങിയിരിക്കുന്നില്ല. ട്രോളുകളും രസകരമായ കമന്റുകളുമായി സോഷ്യൽമീഡിയയിൽ ഫാൻഫൈറ്റുകൾ ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പം രാഷ്ട്രീയ നേതാക്കളും ചേരുകയാണ്. തന്റെ ഇഷ്ട ടീമായ ബ്രസീൽ തോറ്റെങ്കിലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫേസ്ബുക്കിലെഴുതിയ കുറപ്പിൽ സതീശൻ പങ്കുവെക്കുന്നു. 

അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു വിഡി സതീശന്‍ പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.

എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.

Full View

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News