സെഞ്ച്വറിക്ക് പിറകേ അനുഷ്‌കയെ വീഡിയോ കോള്‍ ചെയ്ത് കോഹ്ലി; വീഡിയോ വൈറല്‍

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്‍ലി

Update: 2023-05-19 03:33 GMT
Advertising

ഹൈദരാബാദ്: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഐ.പി.എല്ലിൽ സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയാണിപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ നിറയേ. ക്രിക്കറ്റില്‍ റെക്കോർഡുകളുടെ കളിത്തോഴനായ കോഹ്ലി കഴിഞ്ഞ ദിവസവും ഒരു റെക്കോർഡ് തന്‍റെ പേരില്‍ കുറിച്ചു. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പം താരമെത്തി.

മത്സരത്തിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിനടക്കം നിരവധി പേരാണ് കോഹ്ലിക്ക് അഭിനന്ദനങ്ങളുമായി  രംഗത്തെത്തിയത്.  താരത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും സെഞ്ച്വറിക്ക് പിറകേ താരത്തേ വാനോളം പുകഴ്ത്തിയിരുന്നു. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വച്ച് അനുഷ്‌കാ ശർമയെ കോഹ്ലി വീഡിയോ കോൾ ചെയ്യുന്നൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. സെഞ്ച്വറി സന്തോഷം പങ്കുവക്കാനാണ് കോഹ്ലിയെ അനുഷ്കയെ വിളിച്ചത്. 

മത്സരത്തിൽ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ ഇത് കോഹ്ലിയുടെ ദിവസമാണെന്ന് മനസ്സിലായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. ''ആദ്യ പന്തിൽ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ടപ്പോൾ തന്നെ ഇത് അദ്ദേഹത്തിന്റെ ദിവസമാണെന്ന് മനസ്സിലായിരുന്നു. വിരാടും ഡുപ്ലെസിസും മനോഹരമായ കളിയാണ് പുറത്തെടുത്തത്. വലിയ ഷോട്ടുകൾ മാത്രമല്ല അവർ കളിച്ചത്. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ വിക്കറ്റുകൾക്കിടയിൽ അവര്‍ നന്നായി ഓടുന്നുമുണ്ടായിരുന്നു. ഇരുവരും ബാറ്റ് ചെയ്ത രീതി കണ്ടപ്പോള്‍ 186 ഒരു ചെറിയ ടോട്ടൽ ആയിട്ടാണ് എനിക്ക് തോന്നിയത്''- സച്ചിന്‍ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News