മൈതാനം വിട്ടപ്പോള്‍ ഉയര്‍ന്ന കൈയടികള്‍ സാക്ഷി,സുന്ദര്‍ നീ എഴുതിയത് ചരിത്രമാണ്

മികച്ച രീതിയില്‍ കളിച്ചിരുന്ന സുന്ദറിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് നിര്‍ഭാഗ്യം കാരണം.

Update: 2021-03-06 07:30 GMT

റിഷഭ് പന്ത് വീരോചിത സെഞ്ച്വറിയിലൂടെ ന‌‌ടത്തിയ രക്ഷാപ്രവര്‍ത്തനത്തിനു അദ്ദേഹം മടങ്ങിയപ്പോള്‍ ടീമിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും എറ്റെടുത്ത് കളം നിറഞ്ഞത് വാഷിംഗ്ടണ്‍ സുന്ദറെന്ന തമിഴ്നാട്ടുകാരനായിരുന്നു. മികച്ച ആത്മവിശ്വാസത്തോടെ നല്ല ഷോട്ടുകള്‍ കളിച്ചാണ് ഏട്ടന്‍മാര്‍ പലരും വീണ മണ്ണില്‍ സുന്ദര്‍ വാണത്. സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച ഇന്നിംഗ്സ് പക്ഷേ സെഞ്ച്വറിക്ക് നാലു റണ്‍ അകലെ നിര്‍ഭാഗ്യം കൊണ്ടുമാത്രം നഷ്ടപ്പെട്ടുപോയി.

നാടകീയത നിറ‍‍ഞ്ഞ ആ സംഭവം ഇങ്ങനെ,

ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ അല്ലാതിരിന്നിട്ട് കൂട്ടി അക്സര്‍ പട്ടേല്‍ മികച്ച പിന്തുണയാണ് സുന്ദറിന് നല്‍കിയത്. കൃത്യമായ ഇടവേളകളില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും മികച്ച ഡിഫന്‍സീവ് ഷോട്ടുകളിലൂടെയും അക്സര്‍ കട്ടയ്ക്ക് കൂടെ നിന്നു.

Advertising
Advertising

പക്ഷേ നിര്‍ഭാഗ്യം എത്തിയത് ഇന്ത്യ 365 ല്‍ നില്‍ക്കുമ്പോള്‍ ബാരിസ്റ്റോയുടെ രൂപത്തിലാണ്. സുന്ദര്‍ റൂട്ടിന്‍റെ പന്ത് ഇന്നര്‍ റിംഗിനുള്ളില്‍ ബാരിസ്റ്റോയുടെ കൈയിലേക്ക് അടിച്ചുവിട്ടു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്ന അക്സര്‍ അപ്പോഴേക്കും ക്രീസ് വി‌‌‌ട്ടിരുന്നു. മികച്ച ഒരു റണ്ണൌട്ടിലൂടെ അക്സര്‍ പുറത്ത്. യഥാര്‍ഥത്തില്‍ ആ നിമിഷത്തിലായിരുന്നു 96 ല്‍ നില്‍ക്കുകയായിരുന്ന സുന്ദറിന് സെഞ്ച്വറി നഷ്ടപ്പെട്ടത്. ആ നിരാശ അപ്പോള്‍ തന്നെ സുന്ദറിന്‍റെ മുഖത്ത് നിഴലിച്ചതുമാണ്. നിര്‍ഭാഗ്യവശാല്‍ അത് ആ ഓവറിലെ അവസാന പന്തായിരുന്നു. അടുത്ത ഓവറില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെത്തിയ സുന്ദറിന് സെഞ്ച്വറിക്ക് ബാക്കിയുള്ള നാലു റണ്‍ കൂട്ടിച്ചേര്‍ക്കാന്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് എത്താന്‍ സാധിച്ചില്ല. അതിനു മുമ്പ് തന്നെ പിന്നാലെയെത്തിയ ഇഷാന്തിനെയും സിറാജിനെയും റണ്ണെടുക്കും മുമ്പ് ആ ഓവറില്‍ തന്നെ സ്റ്റോക്ക്സ് പവലിയനിലേക്ക് തിരികെ അയച്ചിരുന്നു.

ഭാഗ്യം തുണയ്ക്കാതത് കൊണ്ടുമാത്രം, കണ്‍മുന്നില്‍ സുന്ദറിന് നഷ്ടപ്പെട്ടത് തന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയാണ്.

സുന്ദര്‍ മൈതാനം വിട്ടപ്പോള്‍ ഉയര്‍ന്ന കൈയടികള്‍ സാക്ഷി, നിരാശയോടെയാണ് സുന്ദര്‍ മൈതാനം വിട്ടതെങ്കിലും ഇനിയും ഒരുപാട് കാലത്തേക്ക് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രം ഓര്‍മിച്ചുവയ്ക്കുന്ന മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു അത്.

Tags:    

Similar News