സുനില്‍ ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.

Update: 2021-03-11 13:57 GMT

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരം വ്യക്തമാക്കുന്നു.

അത്ര സന്തോഷകരമല്ലാത്ത ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. എനിക്ക് കോവിഡ് സ്ഥിരികീരിച്ചിരിക്കുന്നു. എങ്കിലും രോഗത്തിന്‍റെ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നത് സന്തോഷകരമാണ്. വൈകാതെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഛേത്രിയുടെ സന്ദേശം.

Advertising
Advertising

യുഎഇക്കും ഒമാനുമെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സാധ്യത ടീമില്‍ സുനില്‍ ഛേത്രിയും ഉള്‍പ്പെട്ടിരുന്നു. മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍. ഐഎസ്എല്ലില്‍ ബെംഗലൂരു നായകനായിരുന്ന 36കാരനായ ഛേത്രിക്ക് ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞിരുന്നുള്ളൂ.

Tags:    

Similar News