നരേന്ദ്ര മോദിയെ പരിഹസിച്ച് ടോം ഹോളണ്ട്; പണി കിട്ടിയത് സ്പൈഡര്‍മാന്
തന്നെയും നടന്‍ ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് ഇതാദ്യമല്ലെന്നും എഴുത്തുകാരന്‍ ടോം ഹോളണ്ട് പ്രതികരിച്ചു
മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന് പരിഹാസവുമായി എഴുത്തുകാരന്‍ ടോം ഹോളണ്ട്. ''ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയ മോദിയുടെ വിനയത്തെ ഞാന്‍ ആരാധിക്കുന്നു. നേതാക്കള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് രാജ്യങ്ങള്‍ക്ക് നല്ലതല്ല.'' ടോം ഹോളണ്ട് കുറിച്ചു. ഈ ട്വീറ്റ് വൈറലായി. എന്നാല്‍ ഇതിന് പൊങ്കാല കിട്ടിയത് പാവം മാര്‍വല്‍ സിനിമാ പരമ്പരയില്‍ സ്‌പൈഡര്‍മാനായി വേഷമിട്ട ടോം ഹോളണ്ടിനാണ്.
I’m a huge admirer of the modesty Modi showed in naming the world’s largest cricket stadium after himself.
— Tom Holland (@holland_tom) February 24, 2021
തുടര്‍ന്ന് ബാന്‍ സ്‌പൈഡര്‍മാന്‍, ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ തുടങ്ങിയ ഹാഷ്ടാഗുകളും പ്രചരിച്ചു.
ഇത് പതിവാണെന്നും തന്നെയും നടന്‍ ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് ഇതാദ്യമല്ലെന്നും എഴുത്തുകാരന്‍ ടോം ഹോളണ്ട് പ്രതികരിച്ചു. ഇംഗ്ലണ്ട് സ്വദേശിയായ 53കാരനായ ടോം ഹോളണ്ട് ഒട്ടനവധി നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ എഴുതിയിട്ടുണ്ട്.