ഇസ്രായേൽ - യുഎഇ നയതന്ത്ര ബന്ധം ശക്തം: തെൽഅവീവിൽ എംബസി തുറക്കും

അബൂദബിയിൽ ഇസ്രായേലിന്റെ എംബസി പ്രവർത്തനം തുടങ്ങിയിരുന്നു.

Update: 2021-03-02 02:36 GMT

ഇസ്രായേലും യുഎഇയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നു. തെൽ അവീവിൽ എംബസി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ യു.എ.ഇ ഊർജിതമാക്കി. അബൂദബിയിൽ ഇസ്രായേലിന്റെ എംബസി നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നു.

ഇസ്രയേലിന്റെ വാണിജ്യ തലസ്ഥാനമായ തെൽ അവീവിൽ എംബസി സ്ഥാപിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ വർഷമാണ് യു.എ.ഇയും ഇസ്രായേലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്.

അബൂദബിയിൽ ഇസ്രായേൽ എംബസി തുറന്നതായി ഇസ്രായേൽ പ്രതിനിധി ഈതാൻ നഹെ വെളിപ്പെടുത്തി. സ്ഥിരമായ സ്ഥലം കണ്ടെത്തുന്നതുവരെ താൽക്കാലിക സ്ഥലത്താണ് ഇസ്രായേൽ സ്ഥാനപതി കാര്യാലയം പ്രവർത്തിക്കുക. ദുബൈയിൽ ഇസ്രായേൽ കോൺസുലേറ്റ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെൽ അവീവിലെ ഇമറാത്തി എംബസി ആരംഭിക്കുന്ന പ്രഖ്യാപനം 2021ലെ ആദ്യ മന്ത്രിസഭാ യോഗാനന്തരം യുഎഇ സർക്കാർ പ്രസ് ഓഫീസിൽ നിന്നുള്ള ട്വീറ്റിലാണ് അറിയിച്ചത്.

Tags:    

Similar News