അസമില്‍ പുതിയ പശു സംരക്ഷണ ബില്ലുമായി ബി.ജെ.പി സര്‍ക്കാര്‍

സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും.

Update: 2021-05-23 11:13 GMT

അസമില്‍ പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് അസം ഗവര്‍ണര്‍ ജഗ്ദീഷ് മുക്തി. പുതിയ നിയമസഭയുടെ ഉദ്ഘാടന സെഷനിലാണ് ഗവര്‍ണര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ബില്‍ പാസായിക്കഴിഞ്ഞാല്‍ നേരത്തെ സമാനമായ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം അസമും ചേരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടിയാണ് ഹിമാന്ദ ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News