കോവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ തള്ളി; ബന്ധുക്കള്‍ അറസ്റ്റില്‍

മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Update: 2021-05-30 09:22 GMT

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെയാണ് പുതിയ സംഭവം.

മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിലാണ് മൃതദേഹവുമായി ഒരു സംഘം എത്തിയത്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടുപേര്‍ ഓറഞ്ച് തുണിയില്‍ പൊതിഞ്ഞ മൃതദേഹം രാപ്തി നദിയിലെറിയുകയായിരുന്നു.

Advertising
Advertising

മൃതദേഹം കോവിഡ് രോഗിയുടേതാണോ എന്ന് സംശയമുണ്ടായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ മൃതദേഹം പരിശോധിച്ച് കോവിഡ് രോഗിയുടേതാണെന്ന് സ്ഥിരീകരിച്ചു. മെയ് 25നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും 28ന് മരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News