'എന്തിന് ഞങ്ങൾ മരിക്കുന്നു എന്നുപോലും അറിയാത്തവരാണ് ഗസ്സയിലെ കുട്ടികൾ' മോഹൻ ബി.മേനോൻ

മനുഷ്യാവകാശങ്ങൾ , സമാധാനപൂർണമായ വിദ്യാഭ്യാസം എന്നിവ അവരെ പഠിപ്പിച്ചു. പക്ഷെ മനുഷ്യാവകാശങ്ങളുടെ ഒരുപരിഗണനയും അവർക്കുതന്നെ കിട്ടുന്നില്ല

Update: 2025-10-07 03:45 GMT

Mohan B Menon | Photo | Mediaone

https://www.mediaoneonline.com/kerala/mohan-b-menon-about-gaza-children-301973

 കോഴിക്കോട് : എന്തിന് മരിക്കുന്നു എന്നുപോലും അറിയാത്തവരാണ് ഗസ്സയിലെ കുട്ടികളെന്ന് യുനസ്കോ ഉണ‍‍‍‍‍ർവ എജുക്കേഷൻ പ്രോ​ഗ്രാമിൻ്റെ ഹെഡായി പ്രവർത്തിച്ച മോഹൻ ബി. മേനോൻ മീഡിയവണിനോട്‌ പറഞ്ഞു. കുട്ടികൾ കുട്ടികളാണ് അതിപ്പോൾ ഫലസ്തീനിലെ കുട്ടികളായാലും ലോകത്ത് എവിടെയുള്ള കുട്ടികളായാലും. അവർ കളിച്ചും പഠിച്ചും നടക്കേണ്ട സമയത്ത് എന്തിന് ഞങ്ങൾ മരിക്കുന്നു എന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയുന്നില്ലെന്നും മോഹൻ ബി.മേനോൻ.

ഗസ്സയിലെ കുട്ടികൾ കുറെകൂടി കോൺഫിഡന്റാണെന്നും അവർ ബ്രൈറ്റായ കുട്ടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടായിരിന്നിട്ടുപോലും അവർ വിദ്യാഭ്യാസത്തിൽ ശ്രദ്ധ ചെലുത്തുന്നു. സ്കൂളുകൾ പോലുംനന്നായി നടത്തി കൊണ്ടുപോകുന്നു. വിദ്യാഭ്യാസമാണ് ഇതിൽനിന്നുള്ള മോചനം എന്ന് അവർ മനസിലാക്കിയിട്ടുണ്ട്. ഫലസ്തീന് പുറത്തുള്ള ഫലസ്തീൻ കുട്ടികളിക്കുപോലും ആ ചിന്തയുണ്ട്.

Advertising
Advertising

യുനസ്കോ എജുക്കേഷൻ പ്രോ​ഗ്രാമിൻ്റെ ഭാഗമായി യുനെസ്കോയുടെ മൂല്യങ്ങൾ അവരെ പഠിപ്പിക്കാൻ ശ്രമിച്ചു. മനുഷ്യാവകാശങ്ങൾ , സമാധാനപൂർണമായ വിദ്യാഭ്യാസം എന്നിവ അവരെ പഠിപ്പിച്ചു . പക്ഷെ മനുഷ്യാവകാശങ്ങളുടെ ഒരുപരിഗണനയും അവർക്കുതന്നെ കിട്ടുന്നില്ല.

ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന വിഷമമാണ് ഇപ്പോഴെനിക്കുള്ളത്. ലോകത്ത് നിന്ന് അവർക്ക് കിട്ടുന്ന പിന്തുണയിൽ പ്രതീക്ഷയുണ്ട്.

യു. എന്നിന്റെ ശക്തിയെ കുറിച്ചുപോലും സംശയിക്കുന്ന ഘട്ടമാണിത്. എങ്ങനെ ഇത് മുന്നോട്ടുപോകും എന്നതിൽ സംശയമുണ്ട്. സമാധാന ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ പോലും ആളുകളെ കൊല്ലുമ്പോൾ നമ്മൾ എങ്ങനെ ട്രംപിനെയും നെതന്യാഹുവിനെയും വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News