അഫ്ഗാനിസ്താനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 71 മരണം; മരിച്ചവരിൽ 17 കുട്ടികൾ
ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
കാബൂൾ: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ നിയന്ത്രണംവിട്ട ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 71പേര്‍ മരിച്ചു. ഇതില്‍ 17 കുട്ടികളും ഉള്‍പ്പെടുന്നു.
ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം . മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്.
ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ഹെറാത്ത് പ്രവിശ്യയിലെ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ വംശജരാണ് അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
د اطفايې مسؤلين په ډير ليږ وخت کي د حادثی ځای ته ورسيدل خو متاسفانه په ژغورلو ونه توانيدل pic.twitter.com/cj3RhQc25H
— Ahmadullah Muttaqi | احمدالله متقي (@Ahmadmuttaqi01) August 19, 2025