ഗസ്സയിൽ ഭക്ഷണംതേടി എത്തിയ 71 പേരെ കൂടി ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു; പട്ടിണി മൂലം മരിച്ചത് ഏഴുപേര്‍

പലർക്കും തലക്കും നെഞ്ചിലുമാണ്​ വെടിയേറ്റതെന്ന്​ ദൃക് സാക്ഷികള്‍

Update: 2025-07-31 01:22 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി:പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ഭക്ഷണം തേടി വന്ന 71 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ച്​ കൊന്നു. വെടിവെപ്പിൽ ഇരുനൂറിലേറെ പേർക്ക്​ പരിക്കേറ്റു. സ​ഹാ​യ​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വിവിധ കേന്ദ്രങ്ങളിൽ ആസൂത്രിതവെടിവെപ്പായിരുന്നു​ നടന്നത്​. പലർക്കും തലക്കും നെഞ്ചിലുമാണ്​ വെടിയേറ്റതെന്ന്​ ദൃക് സാക്ഷികൾ അറിയിച്ചു. അമേരിക്കൻ പങ്കാളിത്തത്തോടെ ഇസ്രായേൽ നടപ്പാക്കിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ​ നിത്യവും ഫലസ്തീൻ കുരുതിനിലങ്ങളായി മാറുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​.

Advertising
Advertising

ഗസ്സയിലെ ഭക്ഷ്യവിതരണത്തിന്​ ചുമതല​പ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫണ്ടേഷന്​ എന്ത്​ മുൻകാല അനുഭവപരിചയമാണുള്ളതെന്ന്​ വ്യക്​തമാക്കണമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർകോ​ റൂബിയോക്ക്​ നൽകിയ കത്തിൽ 93 ഡമോക്രാറ്റിക്​ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ഥിതി നിരീക്ഷിക്കാനും ഭാവി നടപടി സ്വീകരിക്കാനും അമേരിക്കയുടെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ ഇന്ന്​ ഇസ്രായേലിൽ എത്തും.

ഗസ്സയിൽ പൂർണതോതിൽ സഹായം ഉറപ്പാക്കാതെ വെടിനിർത്തൽ ചർച്ചക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ 'ജറൂസലം പോസ്റ്റ്​' റിപ്പോർട്ട്​ ചെയ്തു.ഗസ്സയിൽ ​ഏഴു പേർ കൂടി മരണത്തിന്​ കീഴടങ്ങിയതോടെ പട്ടിണി കാരണം കൊല്ലപ്പെട്ടവരുടെ എണ്ണം 154 ആയി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാനുള്ള ഫ്രാൻസിന്‍റെയും ബ്രിട്ടന്‍റെയും നീക്കം ഹമാസിന്​ കൂടുതൽ ഉത്തേജനം പകരുമെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാർ കുറ്റപ്പെടുത്തി. വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News