ഒടുവില്‍ കോഹ്‍‍ലിയെയും മറികടന്നു; ആ ഇന്ത്യന്‍ താരം ഇനി രോഹിത്ത് തന്നെ

Update: 2018-11-06 16:15 GMT

ട്വന്റി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി രോഹിത്ത് ശര്‍മ്മക്ക് സ്വന്തം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡിസ് രണ്ടാം ടി20 മത്സരത്തിനിടെ, വ്യക്തിഗത സ്കോർ 11ൽ നിൽക്കെയാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ മാറിയത്.

62 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 48.88 റൺസ് ശരാശരിയിൽ 2102 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ റെക്കോർഡാണ് 86–ാം മൽസരത്തിൽ രോഹിത് മറികടന്നത്. വിശ്രമം അനുവദിക്കപ്പെട്ടതിനാൽ കോഹ്‍ലി വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുന്നില്ല. പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.

Tags:    

Similar News