‘മേരാ ദേശ് കി ദര്‍ത്തി...’; ഇന്ത്യന്‍ സേനക്കൊപ്പം ചുവട് വെച്ച് വിരാടും സംഘവും
തന്റെ തന്ത്രങ്ങള്‍ കൊണ്ട് ക്യാപ്റ്റന്‍സി ഗംഭീരമാക്കിയ വിരാട് കോഹ്‍ലിയെ അഭിന്ദിക്കാനും ബോര്‍ഡ് മറന്നില്ല
ആസ്‌ത്രേലിയക്കെതിരെ ചരിത്ര വിജയം നേടിയ ശേഷം ഇന്ത്യന്‍ ആര്‍മിക്കൊപ്പം ചുവട് വെച്ച് നായകന്‍ വിരാട് കോഹ്‍ലിയും സംഘവും. ബി.സി.സി.ഐ പുറത്ത് വിട്ട ആഘോഷ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. രാജ്യത്തിന് മികച്ച പുതുവര്‍ഷ സമ്മാനം നല്‍കാന്‍ ടീമിന് സാധിച്ചതായും ബി.സി.സി.ഐ പറഞ്ഞു.
‘മേരെ ദേശ് കി ദര്‍ത്തി’ എന്ന വിഖ്യാത ഗനത്തിന് ഇന്ത്യന്‍ സേനക്കൊപ്പം ചുവട് വച്ചാണ് ടീം ഇന്ത്യ ആസ്‌ത്രേലിയന്‍ മണ്ണിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം ആഘോഷമാക്കിയത്. ആരാധകര്‍ക്കൊപ്പമുള്ള വിജയാഘോഷം പങ്കു വെച്ചതിന് പുറമെ, ഓസീസ് മണ്ണില്‍ ടെസ്റ്റ് പമ്പര നേടിയ ആദ്യ ഏഷ്യന്‍ ടീമിന് ആശംസയും ബി.സി.സി.ഐ നേര്‍ന്നു. തന്റെ തന്ത്രങ്ങള്‍ കൊണ്ട് ക്യാപ്റ്റന്‍സി ഗംഭീരമാക്കിയ വിരാട് കോഹ്‍ലിയെ അഭിന്ദിക്കാനും ബോര്‍ഡ് മറന്നില്ല. ഏവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ വിരാടിനായതായും ബി.സി.സി.ഐ കുറിച്ചു.
മെല്‍ബണും അഡ്‌ലെയിഡും നേരത്തെ സ്വന്തമാക്കിയ ഇന്ത്യ സിഡ്‌നിയിലെ മത്സരം അഞ്ചാം ദിനം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് കങ്കാരുക്കള്‍ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. പരമ്പരയില്‍ നിന്നും 521 റണ്‍സ് അടിച്ചെടുത്ത പൂജാരയായിരുന്നു ടീമിന്റെ നട്ടെല്ല്. രണ്ട് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്ന പൂജാര തന്നെയാണ് പരമ്പരയിലെ താരവും.