ലക്ഷദ്വീപിൽ ആദ്യ കോവിഡ് മരണം

രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്

Update: 2021-02-26 14:31 GMT

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആദ്യമായി കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

അതേസമയം, ചെറിയ ഇടവേളക്കുശേഷം തുടർച്ചയായി രണ്ടാം ദിനവും രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 16,577 പേർക്കാണ് രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇന്നലെ ആകെ 120 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി.

1.10 കോടി പേർക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. ഇതിൽ 1.07 കോടി പേർക്ക്​ രോഗം ഭേദമായി.

Tags:    

Similar News