പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വെടിക്കെട്ട്
തിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം
പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബേണ്‍ലി എഫ്.സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വെടിക്കെട്ട്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സെര്‍ജിയോ അഗ്വേറോ, ബെര്‍ണാഡോ സില്‍വ, ഫെര്‍ണാണ്‍ഡീന്യോ, റിയാദ് മഹ്റിസ്, ലിറോയ് സാനേ എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. പതിനേഴാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ സിറ്റി ഒരു രീതിയിലും എതിരാളികള്‍ക്ക് മുന്നേറാനുള്ള പഴുതുകള്‍ നല്‍കിയില്ല.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അന്‍റോണിയോ റൂഡിഗറിലൂടെ ചെല്‍സിയാണ് മുന്നില്‍ നിന്നിരുന്നത്. പക്ഷെ, ശക്തമായ നിലയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ച് വന്നു. അന്‍പത്തിയഞ്ചാം മിനിറ്റിലും എഴുപത്തിമൂന്നാം മിനിറ്റിലും ആന്‍റണി മാര്‍ഷലിലൂടെ മത്സരത്തിലേക്ക് തിരിച്ച് വന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന നിമിഷം വരെ പിടിച്ച് നിന്നു. പക്ഷെ, തൊണ്ണൂറ്റിയാറാം മിനിറ്റില്‍ റോസ് ബര്‍ക്ക്ലി ചെല്‍സിക്കായി വല കുലുക്കി.