അന്ധനായ ഫുട്ബോള്‍ ആരാധകന്റെ കൂട്ടുകാരനൊപ്പമുള്ള ഗോള്‍ ആഘോഷം; കണ്ണ് നനയിക്കും ഈ വീഡിയോ

Update: 2018-12-13 05:31 GMT

ആരുടേയും ഹൃദയം കീഴടക്കുന്ന ഒരു ഗോൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. അന്ധനായ ഫുട്ബോള്‍ ആരാധകന്റെ കൂട്ടുകാരനൊപ്പമുള്ള ഗോള്‍ ആഘോഷമാണ് ആരുടെയും കണ്ണ് നനയിക്കും രൂപത്തിൽ ഇന്റർനെറ്റിൽ പറന്നു നടക്കുന്നത്. മുഹമ്മദ് സലാഹിന്റെ ചാമ്പ്യൻസ് ലീഗിലെ നിർണായക ഗോൾ നേട്ടത്തിലാണ് ആഘോഷമാക്കുന്ന രണ്ട് സുഹൃത്തുക്കൾ ഗാലറിയിൽ നിന്ന് ആർപ്പ് വിളിക്കുകയും അതി ഭയങ്കരമായ രീതിയിൽ ഡാൻസ് കളിക്കുകയും ചെയ്യുന്നത്. കളിയുടെ ഓരോ മുന്നേറ്റവും കൂട്ടുകാരൻ തന്റെ അന്ധനായ സുഹൃത്തിന് പറഞ്ഞു കൊടുക്കുന്നതും കൃത്യമായി തന്നെ വിഡിയോയിൽ കാണാവുന്നതാണ്.

Advertising
Advertising

നാപോളിക്കെതിരെ സലാഹ് നേടിയ ആ നിർണായക ഗോളിലൂടെ ലിവർപൂൾ അങ്ങനെ ചാമ്പ്യൻസ് ലീഗിലെ നോക്ക് ഔട്ട് കടക്കുകയും ചെയ്തിരുന്നു. സലാഹിന്റെ ഗോളിനെ ലിവർപൂൾ ആരാധകർ ആവേശത്തോടെ ചാടിയെണീറ്റ് ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഫുട്ബോൾ എങ്ങനെയാണ് ആളുകളെ അടുത്തു നിർത്തുന്നത് എന്നതിനുള്ള ഉദാഹരണം എന്ന് ഒരു ആരാധകൻ വീഡിയോക്ക് താഴെ കുറിക്കുന്നു. ഈ ഒരു നിമിഷം ഞാൻ കണ്ട ഏറ്റവും മികച്ചത് എന്ന് വേറൊരു ആരാധകനും വീഡിയോയെ പറ്റി കുറിക്കുന്നുണ്ട്.

വീഡിയോ വൈറലായതോടെ അന്ധനായ ആ ഫുട്ബോൾ ആരാധകൻ ഒടുവിൽ ട്വിറ്ററിലൂടെ ആ നിമിഷം ഓർത്തെടുത്ത് പറയുന്നിതിങ്ങനെയാണ്;

വീഡിയോയെ കുറിച്ച് എല്ലാവരും എഴുതിയത് വായിച്ചു. എന്റെ കസിനാണ് പറഞ്ഞത് ആ നിമിഷം സലാഹ് ഗോളടിച്ചെന്ന്, എനിക്ക് വളരെ നേർത്ത രീതിയിൽ കാണാം, പക്ഷെ അത് കൊണ്ട് കാര്യമില്ല. വീഡിയോ പോസ്റ്റ് ചെയ്‍തതിന് നന്ദി.

മൈക്ക് കെർണി എന്ന ആ അന്ധനായ ഫുട്ബോൾ ആരാധകൻ കണ്ണും കാഴ്ചയും ഹൃദയം തൊടുന്ന ഇഷ്ട്ടത്തിന് തടസ്സമല്ലെന്ന് ലോകത്തുള്ള ഓരോ കളി ആരാധകർക്ക് മുന്നിലും തെളിയിക്കുകയാണ് ഈയൊരൊറ്റ വീഡിയോയിലൂടെ.

കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ സമയത്തും ഇതേ രൂപത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. കേൾവി കാഴ്ച്ച ശക്തിയില്ലാത്ത ബ്രസീൽ ആരാധകൻ കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരം വ്യാഖ്യാതാവിന്റെ സഹായത്തോടെ ആസ്വദിക്കുന്നതായിരുന്നു ആ വൈറലായ വീഡിയോ.

Full View
Tags:    

Similar News