അബൂദബി സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം വിജയത്തിലേക്ക്

Update: 2018-05-23 14:48 GMT
Editor : admin
അബൂദബി സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം വിജയത്തിലേക്ക്

മേഖലയിലെ തന്നെ ഏറ്റവും ശക്തമായ വകുപ്പായി വിഭാഗമായി മാറാനുള്ള നീക്കത്തിലാണ് അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗം

Full View

മികച്ച സംവിധാനങ്ങളും സാങ്കേതിക ഉപകരണങ്ങളും പ്രയോജനപ്പെടുത്താനുള്ള അബൂദബി സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം വിജയത്തിലേക്ക്. മേഖലയിലെ തന്നെ ഏറ്റവും ശക്തമായ വകുപ്പായി വിഭാഗമായി മാറാനുള്ള നീക്കത്തിലാണ് അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗം.

തീപിടിത്തം പോലുള്ള അപകട ഘട്ടങ്ങളെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ സംഭവ സ്ഥലത്തേക്ക് കുതിക്കുക, റോഡുകളിലെ പതിവ് യാത്രക്കാര്‍ക്കും മറ്റും തടസം കൂടാതെ ലക്ഷ്യത്തിലത്തെി ചേരുക, ഏറ്റവും എളുപ്പത്തില്‍ ആളുകള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുക- ഇങ്ങനെ ലക്ഷ്യങ്ങള്‍ പലതാണ്. അവയെല്ലാം ബുദ്ധിമുട്ടില്ലാത്ത പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതിന്റെ സംതൃപ്തിയിലാണ് അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗം ഇപ്പോള്‍. മികച്ച ഏകോപനം മാത്രമല്ല ഇതിന് തുണയാകുന്നത്. മറിച്ച് ഒപ്ടിക്കല്‍ സിഗ്നല്‍ കണ്‍ട്രോള്‍ വാഹനത്തിന്റെ സാന്നിധ്യവും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. റോഡുകളിലെ തിരക്കേറിയ ഗതാഗതത്തിന് തടസം കൂടാതെ സിവില്‍ ഡിഫന്‍സ് വാഹനത്തിന് അപകട സ്ഥലത്ത് എത്താന്‍ സാധിക്കുന്നു. അബൂദബി മുനിസിപ്പല്‍ വകുപ്പിന്റെ ഏകോപനത്തോടെയാണ് പ്രവര്‍ത്തനം.

Advertising
Advertising

പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് പുതിയ സാങ്കേതിക സംവിധാനം തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അന്‍സാരി പറഞ്ഞു. മെച്ചപ്പെട്ട ഉപകരണങ്ങളും സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച സംതൃപ്തി നല്‍കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ മികച്ച സേവന പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നതായി ഉപ പ്രധാനമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ എല്ലാ വാഹനങ്ങളിലും പുതിയ സാങ്കേതികത ഉപയോഗപ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News