താനൂര്‍ സംഘര്‍ഷം; ആശങ്കയൊഴിയാതെ പ്രവാസികള്‍

Update: 2018-06-04 19:27 GMT
താനൂര്‍ സംഘര്‍ഷം; ആശങ്കയൊഴിയാതെ പ്രവാസികള്‍

പൊലീസ് അതിക്രമം അഴിച്ചുവിട്ട വീടുകളില്‍ ചിലത് ഖത്തറിലെ ഈ പ്രവാസികളുടെതാണ്.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ താനൂര്‍ തീരമേഖലയില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികളായ ഖത്തര്‍ പ്രവാസികള്‍ക്ക് ആശങ്ക. ഒരു പ്രത്യേക സമുദായത്തിനു നേരെ പൊലീസിന്റെ പകപോക്കലാണ് നടന്നെതെന്ന് സംശയിക്കുന്നതായി അതിക്രമത്തില്‍ സ്വത്ത് നശിക്കപ്പെട്ട പ്രവാസികള്‍ ആരോപിച്ചു.

Full View

താനൂര്‍ തീരമേഖലയിലെ ചാപ്പപ്പടി, ആലുംചുവട്, ഒട്ടുംപുറം, പുതിയ കടപ്പുറം എന്നീ പ്രദേശങ്ങളില്‍ പൊലീസ് അതിക്രമം അഴിച്ചുവിട്ട വീടുകളില്‍ ചിലത് ഖത്തറിലെ ഈ പ്രവാസികളുടെതാണ്. ലീഗ്, സി പി എം സംഘര്‍ഷങ്ങള്‍ നടന്നു വന്നിരുന്ന പ്രദേശമാണെങ്കിലും ഇതിനിടയിലെ പൊലീസിന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നാണ് ഇവര്‍ പറയുന്നത്. പ്രശ്‌നമില്ലാതാക്കുന്നതിന് പകരം പകപോക്കലാണ് പൊലീസ് നടത്തിയതെന്നാണ് ഇരകളുടെ ആരോപണം.

വീടും വാഹനങ്ങളും നശിപ്പിച്ചും സ്ത്രീകളെയും കുട്ടികളെയും തെറിപറഞ്ഞും പൊലീസ് അഴിഞ്ഞാടിയതിന്റെ കാരണം അന്വോഷിക്കണമെന്നാണ് ഇവരുടെ ആവശ്യം . പൊലീസിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കേസ് നടത്താനാണ് പ്രവാസികളുടെ തീരുമാനം.

Similar News