സൌദി അരാംകോ അറ്റാക്ക്; ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനെന്ന് സഖ്യസേന
ഇറാന്റേതെന്ന് സൈന്യം കരുതുന്ന ഡ്രോണുകള്‍ റിയാദിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു
സൌദി അരാംകോക്ക് നേരെയുള്ള ആക്രമണത്തില്‍ ഉപയോഗിച്ചത് 25 ഡ്രോണുകളന്ന് സൌദി സഖ്യസേന. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനെന്നും സൌദി വക്താക്കള്‍ അറിയിച്ചു. ഇറാന്റേതെന്ന് സൈന്യം കരുതുന്ന ഡ്രോണുകള്‍ റിയാദിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വിക്ഷേപണ സ്ഥലം കണ്ടെത്തിയാലുടന്‍ തിരിച്ചടിയുണ്ടാകുമെന്നും സൈനിക വക്താവ് അറിയിച്ചു.
അമേരിക്കയും സൌദിയും സംശയിച്ചത് തന്നെയാണ് സൈന്യം പറഞ്ഞത്. ഡ്രോണുകള്‍ ഇറാന്റേത് തന്നെ. 25 ഡ്രോണുകളില്‍ 18 എണ്ണവും പതിച്ചത് ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലാണ്.
സൌദി സഖ്യസേനാ വക്താവിന്‍റെ വാക്കുകള്‍ ഇങ്ങനെ, ഇനിയറിയാനുള്ളത് എവിടെ നിന്നും ലോഞ്ച് ചെയ്തു എന്നതാണ്. അയച്ചതാരായാലും അവര്‍ക്കെതിരെ നടപടിയുണ്ടാകും. തെളിവുകള്‍ യുഎന്നിന് കൈമാറുമെന്നും സൈന്യം അറിയിച്ചു. വടക്ക് ഭാഗത്ത് നിന്നാണ് ഡ്രോണുകളെത്തിയതെന്ന് സൈന്യം പറയുന്നു. സൌദിയുടെ വടക്ക് ഇറാഖാണ്. അവിടെ നിന്നും ആരയച്ചു എന്നതാണ് ഇനിയറിയേണ്ടത്. തെളിവുകളെല്ലാം ഇറാനെതിരെയാണെന്നും സൈന്യം ആവര്‍ത്തിച്ചു