ടയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിഗുളികകള്‍; അബ്ദാലി അതിര്‍ത്തിയില്‍ ലഹരിവേട്ട

8,000 ലിറിക്ക ലഹരിഗുളികകള്‍ പിടികൂടി

Update: 2025-10-15 15:59 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍അബ്ദാലി അതിര്‍ത്തിയില്‍ കസ്റ്റംസ് നടത്തിയ പരിശോധനക്കിടെ ലഹരിഗുളികകള്‍ കണ്ടെത്തി. 8000 വരുന്ന ലിറിക്ക ലഹരിഗുളികകളാണ് പിടികൂടിയത്. ഇറാഖി നിവാസി ഓടിച്ചിരുന്ന വാഹനത്തിന്റെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച ഗുളികകള്‍ വിദഗ്ധമായാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അയൽ രാജ്യത്തുനിന്നെത്തിയ പ്രവാസി വനിതയെ അധികൃതര്‍ അറസ്റ്റു ചെയ്തു.

സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ലഹരി കണ്ടെത്തുകയായിരുന്നു. വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിരോധിത വസ്തുക്കളുടെ കടത്ത് ശക്തമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ തരം കള്ളക്കടത്തുകളും ചെറുക്കുന്നതിന് പരിശോധനാ രീതികൾ ശക്തമാക്കിയതായും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.


Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News