ക്രിമിനൽ ഉദ്ദേശം കണ്ടെത്തിയില്ല: മൻഗഫ് തീപിടിത്തക്കേസിലെ പ്രതികൾക്ക് ജാമ്യം

ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരുമടക്കം എട്ട് പ്രതികൾക്കാണ് ജാമ്യം

Update: 2024-08-21 09:23 GMT

കുവൈത്ത് സിറ്റി: ക്രിമിനൽ ഉദ്ദേശം കണ്ടെത്താത്തതിനാൽ മൻഗഫ് തീപിടിത്തക്കേസിലെ പ്രതികൾക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ ഡിറ്റൻഷൻ റിന്യൂവൽ ജഡ്ജി വിധിച്ചു.

അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഇൻവെസ്റ്റിഗേഷന് വിട്ടതായി അറബ് ടൈംസാണ് റിപ്പോർട്ട് ചെയ്തു. കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. മലയാളികളടക്കം 49 പേർക്കാണ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News