കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ്: സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനായി ചർച്ച

ഞായറാഴ്ച കൂടുന്ന സമിതി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാർലിമെന്റ് അംഗം ഹിഷാം അൽ സലേഹ്

Update: 2023-03-30 18:12 GMT

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിർമ്മാണ സമിതി ചർച്ച ചെയ്തു. ഞായറാഴ്ച കൂടുന്ന സമിതി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാർലിമെന്റ് അംഗം ഹിഷാം അൽ സലേഹ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കരട് നിയമത്തിന്റെ നിയമ സാധുതയാണ് സമിതി പരിശോധിക്കുന്നത്. തുടർന്ന് ആഭ്യന്തര, പ്രതിരോധ സമിതി ബില്ലിന് അന്തിമ അനുമതി നൽകും. സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ സിവിൽ സൊസൈറ്റികളുടെ പ്രതിനിധികൾക്ക് പുറമെ ജുഡീഷ്യൽ, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് അതോറിറ്റികളിൽ നിന്നുള്ള ഏഴ് പ്രതിനിധികൾ ഉൾപ്പെടുമെന്ന് കരട് നിയമനിർമ്മാണത്തിൽ നിർദ്ദേശിച്ചു. നേരത്തെ കോടതി പുനഃസ്ഥാപിച്ച 2020 അസംബ്ലിയിൽ നിന്നുള്ള നിരവധി എംപിമാർ 2022 സെപ്തംബറിലെ തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നിരുന്നു.

Advertising
Advertising

അതിനിടെ രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സ്പീക്കർ മർസൂഖ് അൽ-ഗാനം വ്യക്തമാക്കി. സുതാര്യമായ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News