കുവൈത്തിൽ തിരിച്ചയക്കുന്ന തൊഴിലാളിയുടെ യാത്ര ചിലവ് കമ്പനി വഹിക്കണം

നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി

Update: 2023-03-30 18:13 GMT

അനധികൃതമായി പിടികൂടുന്ന തൊഴിലാളികളെ തിരികെ അയക്കുന്നതിനുള്ള യാത്ര ചിലവ് വഹിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് വ്യവസ്ഥകൾ പാലിക്കാത്ത കമ്പനികളുടെ ഫയലുകൾ സസ്‌പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിൽ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് സ്‌പോൺസർമാരിൽ നിന്ന് മാറി പുറത്ത് ജോലി ചെയ്യുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന പ്രവാസിയെ നാടുകടത്തുന്നതിനുള്ള ചെലവ് വഹിക്കാത്ത സ്‌പോൺസർക്കെതിരെയാണ് നടപടികൾ സ്വീകരിക്കുക. അതോടൊപ്പം യാത്ര ചിലവ് വഹിക്കാത്ത കമ്പനികളുടെ ഫയലുകൾ ഓൺലൈനിൽ ബ്ലോക്കാകുന്ന സംവിധാനം ഉടൻ തന്നെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഒദ്യോഗിക വക്താവ് അറിയിച്ചു.

Advertising
Advertising

പ്രവാസികളെ സ്ഥാപനങ്ങളിൽ എത്തിച്ച് പണം വാങ്ങി പുറത്തേക്ക് വിടുന്നവർക്കെതിരെയും വ്യാജ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഫയൽ റദ്ദാക്കുന്നതിനു പുറമെ സ്‌പോൺസർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ലേബർ നിയമങ്ങൾ ലംഘിച്ച 493 പ്രവാസികളെ അറസ്റ്റ് ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് ജോലി ചെയ്ത ഇവരെ നാടുകടത്തുന്നതിനായി റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News