കുവൈത്ത് ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു

അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക.

Update: 2023-02-13 19:19 GMT

Liberation tower

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ആകർഷണമായ ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു. കുവൈത്തിന്റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ. ടെണ്ടർ സംബന്ധമായ നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക. ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലാണ് 372 മീറ്റർ ഉയരമുള്ള ഈ ഗോപുരം. ടെലികമ്മ്യൂണിക്കേഷൻ ടവർ എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ സമയത്ത് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് നിർമാണം പൂർത്തയായപ്പോൾ വിമോചനത്തിന്റെ ഓർമക്കായാണ് ലിബറേഷൻ ടവർ എന്ന പേര് നൽകിയത്. 1996 മാർച്ചിൽ മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്‌മദ് ആണ് ഉദ്ഘാടനം ചെയ്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News