കുവൈത്തിൽ നിന്നും സൗദിയിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു

സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.

Update: 2023-04-25 18:49 GMT

Kuwait International Airport, State of Kuwait

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാള്‍ അവധി കാലത്ത് കുവൈത്തില്‍ നിന്നും കര മാര്‍ഗം സൗദിയിലേക്ക് യാത്ര തിരിച്ചത് പ്രവാസി മലയാളി കുടുംബങ്ങള്‍ ‍ അടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികള്‍. സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.

പെരുന്നാള്‍ തിരക്കിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചതും പ്രവാസി സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. ചരിത്രവും വർത്തമാനവും ഒരുപോലെ ചേർന്നുപോകുന്ന കാഴ്ചകളാണ് സൗദിയെ ആകര്‍ഷിക്കുന്നത്. സൗദിയിൽ പോയി ഉംറ നിർവ്വഹിക്കുവാനും തുടർന്നുള്ള ദിവസങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുതീർക്കുവാനും സാധിക്കുന്ന തരത്തിലും യാത്ര പ്ലാന്‍ ചെയ്യുന്നവരുണ്ട്. 

വ്യത്യസ്ത കാലാവസ്ഥാ മേഖലകളുള്ള സൗദിയില്‍ ഒരൊറ്റ യാത്രയിൽ തന്നെ പല കാലാവസ്ഥയിലൂടെയും കടന്നുപോകുവാൻ സാധിക്കും. അൽ വഹ്ബ ക്രാറ്റര്‍,‌ ത്വായിഫ്, എഡ്ജ് ഓഫ് ദ വേള്‍ഡ്, അല്‍ ഹസ്സ ഒയാസിസ് , അൽ കോബാർ, അൽ അഹ്സ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കുവൈത്തില്‍ നിന്നടക്കമുള്ള സഞ്ചാരികള്‍ യാത്രയാവുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News