ഒമാനിലെ ഹിമം ട്രെയിൽ: 68 രാജ്യങ്ങളിൽ നിന്നുള്ള 4,500 ഓട്ടക്കാർ മത്സരിക്കും

ഡിസംബർ 11 മുതൽ 13 വരെയാണ്‌ മത്സരം

Update: 2025-12-09 12:23 GMT

മസ്‌കത്ത്: ഒമാനിലെ ഹിമം ട്രെയിൽ 2025 ൽ 68 രാജ്യങ്ങളിൽ നിന്നുള്ള 4,500 ഓട്ടക്കാർ മത്സരിക്കും. ഡിസംബർ 11 മുതൽ 13 വരെയാണ്‌ മത്സരം. അൽ ഹജർ പർവതനിരകളുടെ ദുർഘട ഭൂപ്രദേശത്താണ് മത്സരം നടക്കുക. ഇതിനായുള്ള അന്തിമ തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുകയാണ്.

ഏറ്റവും വെല്ലുവിളി നിറഞ്ഞ അൽ ഹജർ അൾട്രാ 120 കി.മി മത്സരത്തോടെയാണ് പരമ്പര തുടങ്ങുന്നത്. അൽ ഹംറയിൽ നിന്ന് ആരംഭിച്ച്, ജബൽ അഖ്ദറിലെ പർവത പാതകൾ കയറി ബിർകത്ത് അൽ മൗസിലേക്ക് ഇറങ്ങുന്നതാണ് മത്സരം. കുത്തനെയുള്ള ഉയരം കൂടിയ മലയിടുക്കുകൾ, ഇടുങ്ങിയ പാതകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള കാർഷിക പാതകൾ എന്നിവക്ക് പേരുകേട്ടതാണ് ഈ പാത.

Advertising
Advertising

 

വെള്ളിയാഴ്ച, ഇസ്‌കിയിൽ നിന്ന് 60 കിലോമീറ്റർ സ്‌കൈവാർഡ് കാന്യൺ ആരംഭിക്കും. നിസ്വയിൽ പുതുതായി അവതരിപ്പിക്കുന്ന 35 കിലോമീറ്റർ ഓൾഡ് ക്യാപിറ്റൽ ട്രെയിലും ഈ ദിവസം നടക്കും. ഉച്ചക്ക് ബിർകത്ത് അൽ മൗസിൽ നിന്ന് സീനിക് സ്പ്രിന്റ് 20 കിലോമീറ്റർ ആരംഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News