ഒമാന്റെ അൽ വുസ്ത തണ്ണീർത്തടത്തിന് റാംസർ അംഗീകാരം

ഖുറം നേച്ചർ റിസർവിനും, അൽ അൻസാബ് വെറ്റ്ലാൻഡിനും നേരത്തൈ റാംസർ സൈറ്റ് പദവി ലഭിച്ചിരുന്നു

Update: 2025-07-28 11:16 GMT

മസ്‌കത്ത്: ഒമാന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അൽ വുസ്ത വെറ്റ്ലാൻഡ്സ് റിസർവിന് റാംസർ കൺവെൻഷന്റെ 'അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടം' എന്ന അംഗീകാര സർട്ടിഫിക്കറ്റ് ലഭിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സിംബാബ്വെയിൽ നടന്നുകൊണ്ടിരിക്കുന്ന റാംസർ കൺവെൻഷൻ കക്ഷികളുടെ 15ാമത് സമ്മേളനത്തിന്റെ (COP15) ഭാഗമായാണ് ഈ പുതിയ അംഗീകാരം. 'നമ്മുടെ പൊതുവായ ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.

Advertising
Advertising

2013ൽ ഖുറം നേച്ചർ റിസർവിനും 2020ൽ അൽ അൻസാബ് വെറ്റ്ലാൻഡിനും റാംസർ സൈറ്റ് പദവി ലഭിച്ചിരുന്നു. അൽ വുസ്ത വെറ്റ്ലാൻഡ്സ് റിസർവിനുള്ള പുതിയ അംഗീകാരം, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഒമാൻ നടത്തുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവിച്ചു.

ഏകദേശം 214 ദശലക്ഷം ഹെക്ടറിലധികം വിസ്തൃതിയുള്ള അൽ വുസ്ത റിസർവ്വ്, പ്രാദേശികമായും ആഗോളതലത്തിലും അപൂർവമായ ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു ആവാസവ്യവസ്ഥകളുടെ കലവറയാണ്. പ്രകൃതിദത്തമായ ദ്വീപുകൾ, ഉൾക്കടലുകൾ, അരുവികൾ, തീരദേശ മണൽക്കുന്നുകൾ, വലിയ മാലിന്യ നിക്ഷേപ സ്ഥലങ്ങൾ, ഉപ്പ് പാടങ്ങൾ, ചരൽ സമതലങ്ങൾ, കാട്ടുപുല്ലുകൾ എന്നിവയെല്ലാം ഈ സംരക്ഷിത മേഖലയിലുണ്ട്. വേലിയേറ്റ പദേശങ്ങളിലെ ജൈവവൈവിധ്യ പഠനങ്ങൾക്കും സുസ്ഥിരമായ തണ്ണീർത്തട ഉപയോഗത്തിനും ഈ റിസർവ്വ് ഒരു സവിശേഷമായ കേന്ദ്രമാണ്. അറേബ്യൻ കടലിലെ കൂനൻ തിമിംഗലങ്ങൾ ഉൾപ്പെടെയുള്ള അപൂർവയിനം തിമിംഗലങ്ങളും ഡോൾഫിനുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന സമുദ്രജീവികളും ഇവിടെയുണ്ട്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News