സലാലയിൽ ഇൻകാസ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സംഘടിപ്പിച്ചു

Update: 2026-04-08 14:14 GMT

സലാല: ഇൻകാസ്‌ സലാലയിൽ നിയമസഭ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സംഘടിപ്പിച്ചു. ആർട്‌ ഓഫ്‌ സ്പൈസ്‌ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു. ഇൻകാസ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ മണികണ്ഠൻ ഓൺലൈനിലൂടെ പരിപാടി ഉദ്‌ഘാടനം ചെയ്തു. വി.പി.അബ്‌ദു സലാം ഹാജി ( കെ.എം.സി.സി ) അബ്‌ദുല്ല മുഹമ്മദ്‌ ( പ്രവാസി വെൽഫയർ ) തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു.

ധന്യ ബിജു, സലീം കൊടുങ്ങല്ലൂർ, ഹരീഷ് കുമാർ, സിറാജ് സിദാൻ, കെ.എം.സി.സി പ്രതിനിധികളും സംസാരിച്ചു. ബാബു കുറ്റ്യാടി സ്വാഗതവും ഷൈൻ അബ്‌ദുൽ കലാം നന്ദിയും പറഞ്ഞു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News