സലാലയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബിസിനസ്സ് മീറ്റ്; അംബാസഡർ ജി.വി. ശ്രിനിവാസ് മുഖ്യാതിഥി

ദോഫാർ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിസിനസ് മീറ്റ് ജുലൈ24 വ്യാഴം നടക്കും

Update: 2025-07-23 19:46 GMT
Editor : abs | By : Web Desk

സലാല: ദോഫാർ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിസിനസ് മീറ്റ് ജുലൈ24 വ്യാഴം നടക്കും . രാവിലെ പതിനൊന്നിന് കെ.എഫ്.സിക്ക് സമീപമുള്ള ഓക്കി ബിൽഡിംഗിന്റെ ഒന്നാം നിലയിലെ ദോഫാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി ശ്രിനിവാസ് മുഖ്യാതിഥിയായിരിക്കും . ദോഫർ ചേമ്പർ ഓഫ് കൊമേഴ്സ് ചെയർമാൻ ശൈഖ്‌ നായിഫ് അഹമ്മദ് ഫാളിൽ , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ എന്നിവരും സംബന്ധിക്കും . ഇന്ത്യ ഒമാൻ ബിസിനസ്സ് സാധ്യതകൾ തുറക്കുന്നതായിരിക്കും പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. പ്രത്യേക ക്ഷണിതാക്കളാണ് പരിപാടിയിൽ സംബന്ധിക്കുക.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Contributor - Web Desk

contributor

Similar News