ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വി.എസ് അനുസ്മരണം സംഘടിപ്പിച്ചു

Update: 2025-07-25 16:21 GMT

മസ്‌കത്ത്: കേരളത്തന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ഒമാനിലെ സാമൂഹിക, കലാ സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തകരായ നിരവധി പ്രമുഖർ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി കെ.എം. ഷക്കീൽ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിങ് മുൻ മാനേജ്മെൻറ് കമ്മിറ്റിയംഗം കെ.കെ. സുനിൽകുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ, മലബാർ വിങ് കൺവീനർ നൗഷാദ് കക്കേരി, ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, സെയ്ദ് സാക്കിബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News