സലാലയിൽ മലർവാടി ക്വിസ് മത്സരം
സീനിയർ വിഭാഗത്തിൽ മുഹമ്മദ് അമാൻ അബ്ദുള്ള ഒന്നാം സ്ഥാനവും ഇഷാ നമിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
സലാല: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം സലാലയിൽ വിദ്യാർഥികൾക്കായി സ്വാതന്ത്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യ ചരിത്രത്തെ പറ്റി മുംതാസ് ടീച്ചർ ലഘു വിവരണം നടത്തി. മൂന്നു കാറ്റഗറികളിലായാണ് മത്സങ്ങൾ നടന്നത്. സബ്ജൂനിയർ വിഭാഗത്തിൽ ശ്രീബാല ഒന്നാം സ്ഥാനവും മിശാരി അബ്ദുൽ നാസർ രണ്ടാം സ്ഥാനവും അലി അബാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ മുസന്ന അബ്ദുൽ നാസർ ഒന്നാം സ്ഥാനവും ആദം അയ്യാശ് രണ്ടാം സ്ഥാനവും ഇഹ റിനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ മുഹമ്മദ് അമാൻ അബ്ദുള്ള ഒന്നാം സ്ഥാനവും ഇഷാ നമിയ രണ്ടാം സ്ഥാനവും അൻവിത വിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിൽ വിജയികളായവർക്ക് ജി. സലിം സേട്ട്, അബ്ദുല്ല മുഹമ്മദ്, വി.എസ് ഷമീർ, എസ്.എ. അസീം, ഫസ്‌ന അനസ്, റമീസ റൗഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റജീന, നിഷാ സാബു, മുംതാസ് റജീബ്, സജ്‌ന അബ്ദുല്ല എന്നിവർ മത്സരം നിയന്ത്രിച്ചു.