29 മണ്ഡലങ്ങളിലേക്കുള്ള ഖത്തര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാളെ

നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് നടക്കുക

Update: 2023-06-21 17:27 GMT

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാളെ. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് നടക്കുക. നാളെ തന്നെ ഫലവും പ്രഖ്യാപിക്കും. 

29 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ നാല് വനികള്‍ ഉള്‍പ്പെടെ 110 പേര്‍ മത്സര രംഗത്തുണ്ട്. 11 സ്ഥാനാര്‍ഥികളുള്ള അബുഹമൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 27ാം നമ്പർ മണ്ഡലമായ കഅബാനിൽ ഒരു സ്ഥാനാർഥി മാത്രമാണ് നാമനിർദേശം നൽകിയത്. എതിരില്ലാതെ തന്നെ ഇയാൾ തെരഞ്ഞെടുക്കപ്പെടും.

ഇന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത്. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പരസ്യങ്ങള്‍, ബുള്ളറ്റിനുകള്‍ എന്നിങ്ങനെ യാതൊന്നിലും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല, എതിർ സ്ഥാനാർഥികളെ അപമാനിച്ചോ, മോശക്കരായി ചിത്രീകരിച്ചോ പ്രചാരണം നടത്താൻ പാടില്ലെന്നും കര്‍ശന വ്യവസ്ഥയുണ്ട്

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News