കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ഇന്ത്യ വിമാനം രാത്രി 10ന് പുറപ്പെടും

ഇന്ത്യ-ഖത്തര്‍ എയര്‍ബബ്ള്‍ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു.

Update: 2021-07-01 12:49 GMT

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം രാത്രി 10ന് പുറപ്പെടും. ഇന്ന് രാവിലെ റദ്ദാക്കിയ വിമാനമാണ് രാത്രി 10ന് പുറപ്പെടുന്നത്. ഖത്തറുമായുള്ള എയര്‍ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്.

ഇന്ത്യ-ഖത്തര്‍ എയര്‍ബബ്ള്‍ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു. കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ സര്‍വീസ് ഇതേ തുടര്‍ന്ന് റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News