ഇന്ത്യ-ഖത്തര്‍ എയര്‍ ബബ്ള്‍ സര്‍വീസ് പുനഃസ്ഥാപിച്ചു
എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ അവസാനിച്ച കരാര്‍ പുതുക്കപ്പെടാത്തത് കാരണം വിമാനസര്‍വീസുകള്‍ മുടങ്ങുകയായിരുന്നു.
ഇന്ത്യ-ഖത്തര്‍ എയര്‍ ബബ്ള്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള എയര്‍ ബബ്ള്‍ വിമാന സര്‍വീസ് ഇനി മുടങ്ങില്ല. എയര്‍ ബബ്ള്‍ കരാര്‍ അവസാനിച്ചതിനാല്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് സര്‍വീസ് മുടങ്ങിയത്.
ജൂണ്‍ 30 വരെയായിരുന്നു കരാര്‍ നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ അവസാനിച്ച കരാര്‍ പുതുക്കപ്പെടാത്തത് കാരണം വിമാനസര്‍വീസുകള്‍ മുടങ്ങുകയായിരുന്നു.
കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ സര്‍വീസ് ഇതേ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു.